കോഴിഫാമില്‍ രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

dead body

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിലെ ജണ്ടായിക്കലിലെ കോഴിഫാമില്‍ രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. മുഴിക്കല്‍ പുതുപറമ്പില്‍ ബൈജു, കാവും തലക്കല്‍ നിജില്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

നിജിലിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷോക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

Top