കോഴിക്കോട് അന്യസംസ്ഥാന തൊഴിലാളി തലക്കടിയേറ്റ് മരിച്ചു; ഒരാള്‍ അറസ്റ്റില്‍

arrest

കോഴിക്കോട്: കോഴിക്കോട് അന്യസംസ്ഥാന തൊഴിലാളി തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍. ഉത്തര്‍പ്രദേശ് സ്വദേശി ജയ്‌സിംഗ് യാദവ് (35) ആണ് മരിച്ചത്. വളയനാട് മാങ്കാവ് റോഡിലെ കുഴിക്കണ്ടത്ത് പറമ്പിലാണ് സംഭവം ഉണ്ടായത്.

കൊലപാതകത്തെ തുടര്‍ന്ന് ജയ്‌സിംഗ് യാദവിന്റെ ബന്ധു ഭരതിനെ മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചുണ്ടായ കലഹത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്.

പ്രിന്റിംഗ് പ്രസിലെ തൊഴിലാളിയാണ് ഭരത്. ഇയാളെ കാണാനായി സഹോദരനായ ജിതേന്ദ്രനും ഭരതിന്റെ ഭാര്യാ സഹോദരനായ ജയ്‌സിംഗ് യാദവും എത്തിയിരുന്നു. മൂവരും രാത്രിയില്‍ സംസാരിച്ചിരിക്കുകയും തുടര്‍ന്ന് മദ്യപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മൂവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയായിരുന്നു എന്നും പൊലീസ് പറയുന്നു.

Top