മാനന്തവാടി: വയനാട് ഗവ. എന്‍ജിനീയറിങ് കോളേജിലെ അധ്യാപകനെ മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ഇലക്ട്രോണിക്‌സ് വിഭാഗം അസോ. പ്രൊഫസര്‍ സദാശിവനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയാണ് ഇയാള്‍.
പായോട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സദാശിവന്‍ കഴിഞ്ഞ ദിവസം ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. വാതില്‍ തുടര്‍ച്ചയായി അടച്ചിട്ടത് ശ്രദ്ധയില്‍പ്പെട്ടത്തോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അമിത രക്തസമ്മര്‍ദ്ധമടക്കമുള്ള രോഗങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.











