മാതാപിതാക്കളെ 26 തവണ കത്തി കൊണ്ട് കുത്തി; മകൻ ഓൺലൈൻ ഗെയിമിന് അടിമ

ന്യൂ ഡൽഹി: മാതാപിതാക്കളെയും അനുജത്തിയേയും കൊലപ്പെടുത്തിയ 19-കാരൻ ഓൺലൈൻ ഗെയിമിന് അടിമ ആയിരുന്നു എന്ന് കണ്ടെത്തി. മാതാപിതാക്കളെയും അനുജത്തിയേയും കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസിൽ ബുധനാഴ്ചയാണ് പോലീസ് സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തത്.

പഠനത്തിൽ പിന്നോക്കം നിൽക്കുന്നതിന് മാതാപിതാക്കൾ ശകാരിച്ചതാണ് കൂട്ടകൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. ഓൺലൈൻ ഗെയിമുകളുടെ അടിമയായിരുന്ന സൂരജ് സർണം വർമ്മ, കൂട്ടുകാരുമൊത്തു ചിലവഴിക്കാനും ഗെയിം കളിക്കാനുമൊക്കെയായി ഡൽഹിയിൽ ഒരു മുറി വാടകയ്ക്ക് എടുത്തിരുന്നു. പി. യു. ബി. ജി ഉൾപ്പടെയുള്ള ഗെയിമുകൾ കളിയ്ക്കാൻ സൂരജ് സമയം കണ്ടെത്തിരയിരുന്നു എന്നാണ് കണ്ടെത്താൻ കഴിഞ്ഞത്. ക്രൂരമായ അക്രമങ്ങളും കൊലപാതകവും ഒക്കെ വിർച്വേൽ സ്പേസിൽ കളിയ്ക്കാൻ സാധിക്കും എന്നതാണ് പി. യു. ബി. ജിയുടെ പ്രത്യേകത.

സൂരജിന്റെ പത്ത് സുഹൃത്തുക്കൾ അടങ്ങിയ വാട്സാപ്പ് ഗ്രൂപ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഗ്രൂപ്പിൽ നിന്ന് ക്ലാസ്സുകളിൽ കയറാതിരിക്കുന്നത്തിന്റെയും മെഹ്‌റോളിയിൽ ഉള്ള വാടക മുറിയുടെയും വിവരങ്ങളും ഇതിൽ നിന്ന് പൊലീസിന് ലഭിച്ചു. “അവന്റെ സുഹൃത്തുക്കൾ അവനെ ഒരു മാതൃകയാക്കിയിരുന്നു. അവരുടെ മെഹ്‌റോളിയിൽ ഉള്ള വസതിയിൽ ഒരു ടീവി കണ്ടെടുത്തതായും, സ്‌കൂളിൽ പോകാൻ താൽപ്പര്യം ഇല്ലാത്ത ദിവസങ്ങളിൽ, സൂരജ് അവിടെ വന്നതായും രാവിലെ 7 മണി മുതൽ ആറ്‌ മണി വരെ അവിടെ ചിലവഴിച്ചതായും പോലീസ് പറയുന്നു.

സൂരജിന്റെ അച്ഛന്റെയും അമ്മയുടെയും അനുജത്തിയുടെയും മൃദദേഹം ബന്ധുക്കളുടെ കാർമികത്വത്തിൽ വ്യാഴാഴ്ച സംസ്കരിച്ചിരുന്നു. ബന്ധുക്കൾ ആരും തന്നെ സൂരജ്, സംസ്കാരത്തിൽ പങ്കെടുക്കണം എന്ന് ആവശ്യപ്പെട്ടില്ലെന്ന് പോലീസ് പറഞ്ഞു. പഠനത്തിൽ പിന്നോക്കം പോകുന്നതിന് മാതാപിതാക്കൾ കുറ്റപ്പെടുത്തുന്നത് സൂരജിന് ഇഷ്ടമല്ലായിരുന്നു. അതെ പോലെ തന്നെ, പാർട്ടികളിൽ പങ്കെടുക്കുന്നതിനും ഒക്കെ അവർ തടഞ്ഞിരുന്നു. ഇങ്ങനെ ഒക്കെ ചെയ്യുന്ന മാതാപിതാക്കളെ ഒരു പാഠം പഠിപ്പിക്കണം എന്ന് സൂരജ് ഉറപ്പിച്ചിരുന്നു. അങ്ങനെ ഒരു രാത്രിയാണ് സൂരജ്, മൂവരെയും കൊലപ്പെടുത്തുന്നത്. ആദ്യം അച്ഛനെയാണ് സൂരജ് ആക്രമിക്കുന്നത്. അച്ഛനെ എട്ട് തവണയാണ് സൂരജ് കത്തികൊണ്ട് കുത്തിയത്. ഇത് കണ്ട് ഓടി എത്തിയ അമ്മ അലറിയതോടെ അവരെയും സൂരജ് കത്തി വെച്ച് 18 തവണ കുത്തി. പിന്നീട് സഹോദരിയെയും ഏഴു തവണ കുത്തി മുറിവേൽപ്പിച്ചു. അന്ന് രാത്രി പതിവ് പോലെ കുടുംബം ഒന്നാകെ ഇരുന്ന് ടിവി കാണുകയായിരുന്നു. അതൊക്കെ കഴിഞ്ഞു അവർ എല്ലാവരും ചേർന്ന് കുടുംബ ആൽബം ഒക്കെ മറിച്ചു നോക്കി. ഉറങ്ങും മുമ്പ് സൂരജ് അമ്മയോട് ഒരു ആപ്പിൾ വാങ്ങി കഴിച്ചതായും പറയുന്നു. ഏതാണ്ട് മൂന്നു മണി ആയപ്പോഴേക്കും സൂരജ് എഴുന്നേറ്റു കോല നടത്തി. തുടർന്ന് എല്ലാം മറയ്ക്കാനുള്ള കാര്യങ്ങൾ നോക്കി. വീട്ടിൽ മോഷണം നടന്നതാണ് എന്ന് തെറ്റ്ധരിപ്പിക്കുന്ന രീതിയിലാണ് സൂരജ് എല്ലാം ആസൂത്രണം ചെയ്തത്. കോല നടത്തിയ ശേഷം കുളിച്ചു വൃത്തിയായി ഇരുന്നു. രാവിലെ അതുവഴി കടന്നു പോയ ഒരാളോട് സൂരജ് തന്നെ ആ കള്ള- മോഷണത്തിന്റെ കഥ പറഞ്ഞു ഫലിപ്പിച്ചു. പോലീസിന്റെ രണ്ടു ദിവസം നീണ്ട ചോദ്യം ചെയ്യലിലാണ്‌ സംഭവത്തിന്റെ ചുരുൾ അഴിയുന്നത്.

Top