പിജി 13 സെന്‍സര്‍ റേറ്റിംഗുമായി ‘മര്‍ഡര്‍ ഓണ്‍ ദ ഓറിയന്റ് എക്സ്പ്രസ് ‘

ഗതാ ക്രിസ്റ്റിയുടെ 1934ല്‍ പുറത്തുവന്ന നോവല്‍ മര്‍ഡര്‍ ഓണ്‍ ദ ഓറിയന്റ് എക്സ്പ്രസിനെ ആധാരമാക്കി ഒരുക്കിയ ചിത്രമാണ് മര്‍ഡര്‍ ഓണ്‍ ദ ഓറിയന്റ് എക്സ്പ്രസ്.

ട്വന്റീന്ത് സെന്റ്വറി ഫോക്സ് നിര്‍മ്മിച്ച മര്‍ഡര്‍ ഓണ്‍ ദ ഓറിയന്റ് എക്സ്പ്രസിന് പിജി 13 സെന്‍സര്‍ റേറ്റിംഗ് ലഭിച്ചു.

ചിത്രത്തിലെ ചില വയലന്‍സ് രംഗങ്ങള്‍ കണക്കിലെടുത്താണ് പിജി 13 സെന്‍സര്‍ റേറ്റിംഗ് ലഭിച്ചത്.

കെന്നത്ത് ബാന്‍ഗ്രായാണ് ചിത്രത്തിന്റെ സംവിധായകന്‍. മൈക്കല്‍ ഗ്രീനാണ് ചിത്രത്തിനായി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

സൈമണ്‍ കിന്‍ബെര്‍ഗും മാര്‍ക്ക് ഗോര്‍ഡനും ബാന്‍ഗ്രയും ചേര്‍ന്ന് നിര്‍മ്മിക്കുന്നത്.

Top