സംഗീത നിശയ്ക്കിടെ യുവാവിന്റെ കൊലപാതകം; ഒരാള്‍കൂടി പിടിയില്‍

കൊച്ചി: കലൂരിൽ സംഗീത നിശയ്ക്കിടെ യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. തിരുവനന്തപുരം സ്വദേശി അഭിഷേകാണ് പിടിയിലായത്. നേരത്തെ, പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഒരാൾ പൊലീസിൽ പിടിയിലായിരുന്നു. രാജേഷിനെ കുത്തിയ കാസർകോട് സ്വദേശി മുഹമ്മദ് ഹുസൈനെ പിടികൂടാൻ സാധിച്ചിട്ടില്ല.

പള്ളൂരത്തി സ്വദേശി രാജേഷ് ആണ് കൊല്ലപ്പെട്ടത്. ഗാനമേളയ്ക്കിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായത്. ശനിയാഴ്ച രാത്രി
പതിനൊന്ന് മണിയോടെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. കലൂർ സ്റ്റേഡിയത്തിന് സമീപത്ത് ഡിജെ പാർട്ടിയും ഗാനമേളയും നടന്നിരുന്നു.ഗാനമേളയ്ക്കിടെ ഒരാൾ മദ്യപിച്ചെത്തി ബഹളം വച്ചു. അയാളെ സംഘാടകരും അധികൃതരും ചേർന്ന് പുറത്താക്കി.

ഗാനമേള കഴിഞ്ഞ് ആൾക്കാർ മടങ്ങാനിരിക്കുന്നതിനിടെ ഇയാൾ വീണ്ടും മടങ്ങിയെത്തി ഒരുകാര്യം പറയാനുണ്ടെന്ന് പറഞ്ഞ് സംഘാടകരെ വിളിച്ചുവരുത്തി. ഇതിനിടെ കയ്യിൽ കരുതിയിരുന്ന കത്തി ഉപേയാഗിച്ച് രാജേഷിനെ കുത്തുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു.

Top