ഷുഹൈബ് വധക്കേസ് ; മാധ്യമങ്ങള്‍ സംഘടിത ആക്രമണം നടത്തുകയാണെന്ന് പി.ജയരാജന്‍

jayarajan

കണ്ണൂര്‍ : ഷുഹൈബ് വധക്കേസ് മുന്‍നിര്‍ത്തി സിപിഎമ്മിനെതിരെ മാധ്യമങ്ങള്‍ സംഘടിത ആക്രമണം നടത്തുകയാണെന്ന് സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജന്‍. കണ്ണൂരിനെ കലാപഭൂമിയാക്കാന്‍ ലക്ഷ്യമിട്ട് സംഘപരിവാര്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുന്നു. ഇവര്‍ സിപിഎമ്മിനെതിരായ ആക്രമണങ്ങളെ മനപ്പൂര്‍വം കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

എതിരാളികള്‍ക്ക് സിപിഎം പ്രവര്‍ത്തകരെ ആക്രമിക്കാന്‍ പ്രോല്‍സാഹനം നല്‍കുന്ന തരത്തിലാണ് ചില മാധ്യമങ്ങളുടെ ഇടപെടല്‍. വലതുപക്ഷ മാധ്യമങ്ങളുടെ ഈ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയണം. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. പാര്‍ട്ടി സംയമനം പാലിച്ചത് കൊണ്ട് മാത്രമാണ് ജില്ലയില്‍ തുടര്‍സംഘര്‍ഷങ്ങള്‍ ഉണ്ടാവാതിരുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Top