കണ്ണൂര്‍: ഷുഹൈബ് കൊലക്കേസില്‍ കീഴടങ്ങിയവര്‍ക്ക് തന്റെ മകനുമായി ബന്ധമില്ലെന്ന് ഷുഹൈബിന്റെ പിതാവ്. യഥാര്‍ഥ പ്രതികള്‍ തന്നെയാണോ കസ്റ്റഡിയിലുള്ളതെന്ന് സംശയമുണ്ട്. ഇവര്‍ക്ക് എടയന്നൂരുമായി ബന്ധമില്ലെന്നും ഷുഹൈബിന്റെ പിതാവ് വ്യക്തമാക്കി.
പൊലീസില്‍ തനിക്ക് വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും മുഹമ്മദ് നേരത്തെ പറഞ്ഞിരുന്നു.