ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; പാലക്കാട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ മാരകായുധങ്ങള്‍ കണ്ടെത്തി

പാലക്കാട്: കണ്ണന്നൂരില്‍ മാരകായുധങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ദേശീയപാതക്ക് സമീപമാണ് വടിവാളുകള്‍ കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട ആയുധങ്ങളില്‍ രക്തക്കറ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

ആയുധങ്ങള്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘം ഉപേക്ഷിച്ചതാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ആയുധങ്ങള്‍ പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിലെടുത്തു.

നാല് വടിവാളുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവയില്‍ രക്തക്കറയുണ്ട്. ഒരു വടിവാളില്‍ നിന്ന് മുടിനാരിഴയും കണ്ടെത്തി. സഞ്ജിത്തിനെ കൊലപ്പെടുത്തിയ പ്രതികള്‍ ഉപയോഗിച്ചിരുന്ന വെള്ള മാരുതി 800 കാര്‍ തൃശൂര്‍ ഭാഗത്തേക്ക് പോയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ കാര്‍ കണ്ടെത്താന്‍ പാലിയേക്കര ടോളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കും.

 

Top