ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; പൊലീസിന് വീഴ്ച പറ്റിയെന്ന് സുരേഷ് ഗോപി

പാലക്കാട്: പാലക്കാട്ടെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാകത്തില്‍ പൊലീസിനെ വിമര്‍ശിച്ച് സുരേഷ് ഗോപി എം.പി. കൊലപാതകം നടന്നതറിഞ്ഞിട്ടും പൊലീസ് ഒന്നും ചെയ്തില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. സഞ്ജിത്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷമായിരുന്നു പ്രതികരണം.

സഞ്ജിത്തിന്റെ കൊലപാതകം നടന്ന ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ മുഴുവന്‍ ഉത്തരവാദികളാണ്. ഉദ്യോഗസ്ഥര്‍ ഉത്തരം പറഞ്ഞേ മതിയാകൂ. അവരെക്കൊണ്ട് മറുപടി പറയിക്കാന്‍ സര്‍ക്കാര്‍ തയാറാവണം. പ്രതികള്‍ക്ക് രക്ഷപെടാന്‍ അവസരമൊരുക്കിയത് ആരാണെന്ന് കണ്ടെത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു.

സഞ്ജിത്തിനെ ഭാര്യയുടെ മുന്നില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസ് രാഷ്ട്രീയക്കൊലപാതകം തന്നെയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയവിരോധത്താലുള്ള കൊലപാതകമാണെന്നാണ് കണ്ടെത്തല്‍. സംഭവത്തിനുപിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നേതൃത്വത്തില്‍ 34 പേരടങ്ങിയ സംഘത്തിനാണ് അന്വേഷണച്ചുമതല.

Top