കെവിനെ തട്ടിക്കൊണ്ടുപോയ സംഭവം; എസ്‌ഐ മറച്ചുവെച്ചത് 14 മണിക്കൂറെന്ന് ഐജി

kevin

കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഗാന്ധിനഗര്‍ എസ്‌ഐ എം.എസ്. ഷിബു മറച്ചുവെച്ചത് 14 മണിക്കൂറാണെന്ന് ഐജിയുടെ റിപ്പോര്‍ട്ട്. മേയ് 27 ന് രാവിലെ ആറിനു വിവരം അറിഞ്ഞിട്ടും രാത്രി എട്ടോടെ മാത്രമാണ് അന്വേഷണം ആരംഭിച്ചത്. കൂടാതെ മുഖ്യമന്ത്രി, ഐജി, എസ്പി എന്നിവരുടെ നിര്‍ദേശം അവഗണിക്കുകയും ചെയ്തിരുന്നു. ഈ വിഷയം സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കുടുംബപ്രശ്‌നമായി ഒഴിവാക്കുകയായിരുന്നൂവെന്നാണ് ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് ഇന്നു ഡിജിപിക്കു കൈമാറും.

എന്നാല്‍ കെവിന്റെ കൊലപാതകത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണു സൂചന. നിയമപരമായ എല്ലാ സാധ്യതകളും തേടാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എസ്‌ഐ, എഎസ്‌ഐ, ഡ്രൈവര്‍ എന്നിവരെ പിരിച്ചുവിടുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണനയില്‍ ഉണ്ട്.

Top