ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകം, പൊലീസ് കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രത്തിൽ. ഒമ്പത് പ്രതികൾക്കെതിരെയാണ് കുറ്റപത്രം. കേസിൽ സജീബ്, സനൽ, ഉണ്ണി, അൻസർ എന്നിവരാണ് പ്രധാന പ്രതികൾ.

കൊലപാത കേസിലെ കുറ്റപത്രമാണ് നൽകിയതെന്നും ഗൂഢാലോചനാ കേസിൽ അന്വേഷണം തുടരുകയാണെന്നും അന്വേഷണ സംഘം പറഞ്ഞു.വെഞ്ഞാറമ്മൂട്ടിലെ ഡിവൈഎഫ്‌ഐ നേതാക്കളായിരുന്ന ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നത്.

Top