കൊവിഡ് രോഗിയുടെ കൊലപാതകം; വനിത കരാര്‍ തൊഴിലാളി അറസ്റ്റില്‍

ചെന്നൈ: കൊവിഡ് രോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന വനിത കരാര്‍ തൊഴിലാളി അറസ്റ്റില്‍. രതി ദേവിയാണ് പൊലീസ് പിടിയിലായത്.

കൊവിഡ് രോഗലക്ഷണങ്ങളെത്തുടര്‍ന്ന് രാജീവ് ഗാന്ധി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 41 കാരിയായ സുനിത എന്ന സ്ത്രീയെ ദുരൂഹമായി കാണാതായ സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

സുനിതയുടെ ഭര്‍ത്താവ് മൗലി ഭാര്യയെ കാണാതായതായി പൊലീസില്‍ പരാതി നല്‍കി.തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ആശുപത്രിയുടെ എട്ടാം നിലയില്‍ നിന്ന് അഴുകിയ മൃതദേഹം കണ്ടെത്തി.

സ്‌കാന്‍ ചെയ്യാനുള്ള കാരണം പറഞ്ഞ് രോഗിയെ കൊണ്ടുപോവുകയും ഇവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

 

Top