അഭിമന്യു വധക്കേസില്‍ നേരിട്ട് പങ്കുള്ള ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു

കൊച്ചി : അഭിമന്യു കൊലപാതകക്കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള സനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊച്ചി സെന്‍ട്രല്‍ പോലീസാണ് സനീഷിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

മുഖ്യപ്രതി മുഹമ്മദിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചുവരെഴുത്തിനെ ചൊല്ലിയായിരുന്നു തര്‍ക്കമെന്ന് അഭിമന്യു വധക്കേസിലെ മുഖ്യപ്രതി മുഹമ്മദിന്റെ വെളിപ്പെടുത്തിയിരുന്നു. ക്യാമ്പസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് പ്രസിഡന്റാണ് മുഹമ്മദ്. ഗോവയിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്നാണ് സൂചന. അഭിമന്യുവിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദാണ്. അതേസമയം നാല് പേര്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.

Top