പതിനഞ്ചുകാരിയുടെ കൊലപാതകം ; പ്രതിയെന്ന് സംശയിക്കുന്ന വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

deadbody

ഹരിയാന: ഹരിയാനയിലെ ജിന്ദില്‍ പതിനഞ്ചുകാരിയെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊന്ന കേസിലെ പ്രതിയെന്ന് സംശയിക്കുന്ന പന്ത്രണ്ടാം ക്‌ളാസ് വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ഭക്ര കനാലില്‍ നഗ്‌നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിദ്യാര്‍ത്ഥിയുടെ ശരീരത്തിലുണ്ടായിരുന്ന ടാറ്റൂവാണ് മൃതദേഹം തിരിച്ചറിയാന്‍ സഹായിച്ചത്.

കാണാതായി ദിവസങ്ങള്‍ക്കു ശേഷം ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുരുക്ഷേത്രയിലെ വീട്ടില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ കണ്ടെത്തിയ മൃതദേഹത്തില്‍ പീഡനമേറ്റതിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്നു. സ്വകാര്യ ഭാഗത്ത് മൂര്‍ച്ചയുള്ള ആയുധം കുത്തിക്കയറ്റി ആഴത്തില്‍ മുറിവുണ്ടാക്കിയിരുന്നു. ശ്വാസകോശവും കരളും തകര്‍ന്ന നിലയിലായിരുന്നു. മാരകമായ പത്തൊന്പതോളം മുറിവുകളാണ് ശരീരത്തില്‍ കണ്ടെത്തിയത്.

കാണാതാവുന്നതിന് മുന്പ് പന്ത്രണ്ടാം ക്‌ളാസുകാരനൊപ്പമാണ് പെണ്‍കുട്ടി ഉണ്ടായിരുന്നത്. പെണ്‍കുട്ടിയെ കാണാതായതോടെ ഇക്കാര്യം മാതാപിതാക്കള്‍ പൊലീസിനേയും അറിയിച്ചിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ കാണാതാവുകയായിരുന്നു.

Top