9 വയസ്സുകാരിയുടെ കൊലപാതകം; രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു

rajyasabha

ന്യൂഡല്‍ഹി: ഡല്‍ഹി നങ്കലില്‍ ഒന്‍പത് വയസ്സുകാരിയായ ദലിത് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വം രാജ്യസഭയില്‍ സമര്‍പ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. നടുത്തളത്തിലിറങ്ങുന്നവരെ സസ്പെന്‍ഡ് ചെയ്യുമെന്ന് രാജ്യസഭാ ചെയര്‍മാന്‍ അറിയിച്ചു. തുടര്‍ന്ന് രാജ്യസഭ രണ്ട് മണി വരെ നിര്‍ത്തിവച്ചു.

സംഭവത്തില്‍ രാജ്യതലസ്ഥാനത്ത് കനത്ത പ്രതിഷേധം തുടരുകയാണ്. പൊലീസുകാര്‍ തെളിവ് നശിപ്പിച്ചുവെന്നാരോപിച്ച് പെണ്‍കുട്ടിയുടെ കുടംബം രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുടംബത്തെ സന്ദര്‍ശിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ കുടുംബവുമായി സംസാരിച്ച രാഹുല്‍ ഗാന്ധി കുടുംബത്തിന് നീതി ലഭിക്കണമെന്ന് അറിയിച്ചു. നീതി ലഭിക്കും വരെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 

Top