വയോധികയുടെ കൊലപാതകം; മരുമകള്‍ അറസ്റ്റില്‍

കണ്ണൂര്‍: കരിക്കോട്ടക്കരിയില്‍ വയോധികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കരിക്കോട്ടക്കരിയിലെ മറിയക്കുട്ടിയുടെ മരണമാണ് കൊലപാതകമെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. കേസില്‍ മൂത്തമകന്‍ മാത്യുവിന്റെ ഭാര്യ എല്‍സിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇവര്‍ കട്ടിപ്പടി ഉപയോഗിച്ച് തലക്കടിച്ച് കൊലപാതകം നടത്തിയതാണെന്നാണ് പൊലീസ് പറുന്നത്. കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ചയാണ് മറിയക്കുട്ടിയെ രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ തന്നെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് എല്‍സിയാണ് കൊല നടത്തിയതെന്ന് തെളിഞ്ഞത്.

Top