പിതൃത്വം സംബന്ധിച്ച് സംശയം; രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ 17കാരന്‍ ഇടിച്ചുകൊന്നു

baby-death

ന്യൂഡല്‍ഹി: രണ്ട് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ 17കാരന്‍ ഇടിച്ചുകൊന്നു. പിതൃത്വം സംബന്ധിച്ച സംശയമാണ് കുഞ്ഞിനെ കൊല്ലാന്‍ കാരണമായത്. പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞിന്റെ അമ്മ സംഭവം നടക്കുമ്പോള്‍ ജോലി തേടി പുറത്തുപോയിരിക്കുകയായിരുന്നു. വീട്ടില്‍ തിരികെയെത്തിയപ്പോഴാണ് കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും കുഞ്ഞ് തന്റേതല്ലെന്ന് സംശയിച്ചിരുന്നതായും പ്രതി പൊലീസിനോട് പറഞ്ഞു. ഇയാള്‍ക്കെതിരെ മൊബൈല്‍ ഫോണ്‍ മോഷണം ഉള്‍പ്പെടെ കേസ് നിലവിലുണ്ട്. 10 മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.

Top