കൊലപാതകം കൊലപാതകം തന്നെയാണ്; പോച്ചര്‍ സീരിസിന്റെ പ്രമോ വീഡിയോ പുറത്തിറങ്ങി

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ട സംഘത്തെ കണ്ടെത്തിയ കഥയെ ആധാരമാക്കി ഫെബ്രുവരി 23 ന് ലോകമെമ്പാടും പ്രദര്‍ശനത്തിന് എത്തുന്ന സീരിസാണ് പോച്ചര്‍. എമ്മി അവാര്‍ഡ് ജേതാവായ റിച്ചി മേത്ത രചനയും നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച ഈ പരമ്പരയില്‍ നിമിഷ സജയന്‍, റോഷന്‍ മാത്യു, ദിവ്യേന്ദു ഭട്ടാചാര്യ എന്നിവരാണ് അഭിനേതാക്കളായി എത്തുന്നത്. ഈ അന്വേഷണം നടത്തി സത്യം കണ്ടെത്തി ജീവന്‍ പണയപ്പെടുത്തി ശ്രമിച്ച ഒരു കൂട്ടം ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍മാര്‍, എന്‍ജിഒ പ്രവര്‍ത്തകര്‍, പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരെ അടിസ്ഥാനമാക്കിയുള്ളതാണ് സീരിസ്.

നടി ആലിയ ഭട്ടിന്റെ നിര്‍മ്മാണ കമ്പനിയായ എറ്റേണല്‍ സണ്‍ഷൈസാണ് പോച്ചറിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേര്‍സ്. സീരിസ് എത്തുന്നതിന്റെ ഭാഗമായി ആമസോണ്‍ പ്രൈം വീഡിയോ ഇപ്പോള്‍ ഒരു ആലിയ അഭിനയിച്ച പ്രമോ വീഡിയോ ഇറക്കിയിട്ടുണ്ട്. മനുഷ്യനോ മൃഗമോ ആകട്ടെ, എല്ലാ ജീവികളുടെയും മൂല്യം ഒരുപോലെയായിരിക്കേണ്ടതല്ലേ ഇരുവര്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ ശിക്ഷിക്കപ്പെടാതെ പോകരുത്, എല്ലാത്തിനുമുപരി, ‘കൊലപാതകം കൊലപാതകം തന്നെയാണ്’ എന്ന സന്ദേശമാണ് വീഡിയോ നല്‍കുന്നത്.

ആനകളുടെയും എണ്ണമറ്റ മറ്റ് മൃഗങ്ങളുടെയും വാസസ്ഥലമായ ഈ വനം വേട്ടക്കാരുടെ വരവ് വരെ എല്ലായ്‌പ്പോഴും അവയുടെ സുരക്ഷിത താവളമായിരുന്നു. നുഴഞ്ഞുകയറുകയും കയ്യേറുകയും നിഷ്‌കരുണം മൃഗങ്ങളെ കൊല്ലുകയും ചെയ്ത വേട്ടക്കാര്‍ നിരവധി മൃഗങ്ങളെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായി.

ക്യൂസി എന്റര്‍ടൈന്‍മെന്റിന്റെ എഡ്വേര്‍ഡ് എച്ച്. ഹാം ജൂനിയര്‍, റെയ്മണ്ട് മാന്‍സ്ഫീല്‍ഡ്, സീന്‍ മക്കിറ്റ്രിക് എന്നിവര്‍ സ്യൂട്ടബിള്‍ പിക്‌ചേഴ്‌സ്, പൂര്‍ മാന്‍സ് പ്രൊഡക്ഷന്‍സ്, എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സ് എന്നിവയുമായി സഹകരിച്ച് നിര്‍മ്മിച്ചതാണ് പോച്ചര്‍. അലന്‍ മക്അലക്‌സ് (സ്യൂട്ടബിള്‍ ബോയ്) സ്യൂട്ടബിള്‍ പിക്‌ചേഴ്‌സിന്റെ നിര്‍മ്മാതാവായി പ്രവര്‍ത്തിക്കുന്നു. ഫോട്ടോഗ്രാഫി ഡയറക്ടര്‍ ജോഹാന്‍ എയ്ഡ്, സംഗീതസംവിധായകന്‍ ആന്‍ഡ്രൂ ലോക്കിംഗ്ടണ്‍, എഡിറ്റര്‍ ബെവര്‍ലി മില്‍സ് എന്നിവര്‍ നേരത്തെ ഡല്‍ഹി ക്രൈം എന്ന സീരിസിലും പ്രവര്‍ത്തിച്ചിരുന്നു.

Top