ജന്മദിനാഘോഷങ്ങള്‍ക്കിടയില്‍ തര്‍ക്കം; ചേര്‍ത്തലയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

ചേര്‍ത്തല: പട്ടണക്കാട് പാറയില്‍ ജന്മദിന ആഘോഷങ്ങള്‍ക്കിടയിലുണ്ടായ വഴക്കില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പാറയില്‍ പടിഞ്ഞാറേ അടിയാട്ട് നികര്‍ത്തില്‍ വിക്രമന്‍ – പ്രമീള ദമ്പതികളുടെ ഏകമകന്‍ വിശ്വാസ് ( വിച്ചു. 26) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. തര്‍ക്കത്തിന് ഒടിവിലുണ്ടായ കത്തിക്കുത്താണ്‌  കൊലപാതകത്തില്‍ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ വിശ്വാസിനെ ലേക് ഷോര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ച വിശ്വാസ് ട്രാവലര്‍ ഡ്രൈവറാണ്. ഇതുമായി ബന്ധപ്പെട്ട് കോതകുളങ്ങര സ്വദേശി വിഷ്ണുവിനെ പട്ടണക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.

 

 

 

 

Top