വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി; ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതം

murder case

കടയ്ക്കല്‍: വീടിനുള്ളില്‍ കയറി വീട്ടമ്മയെ യുവാവ് തലക്കടിച്ച് കൊലപ്പെടുത്തി. ബഹളം വച്ച മക്കള്‍ക്ക് നേരെ മുളകുപൊടി എറിഞ്ഞതിന് ശേഷം വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പാങ്ങലുകാട് ഗണപതിനട ചപ്പാത്തില്‍ റാസി മന്‍സിലില്‍ റംല(38)യാണ് കൊല ചെയ്യപ്പെട്ടത്. ഞായറാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം.

മക്കള്‍ക്കൊപ്പം വീട്ടിനുള്ളിലായിരുന്ന റംലയെ ബൈക്കിലെത്തിയ ആള്‍ അടിച്ചു വീഴ്ത്തുകയായിരുന്നു. ശബ്ദം കേട്ട് അയല്‍വാസികളടക്കം ഓടിയെത്തുമ്പോഴേക്കും റംല രക്തത്തില് കുളിച്ച് കിടക്കുകയായിരുന്നു. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൃത്യത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

Top