വയോധികയെ ശ്വാസം മുട്ടിച്ച് കൊന്ന് ചെറുമകന്‍ ആഭരണം തട്ടിയെടുത്തു

murder

തൃശ്ശൂര്‍ : തൃശൂര്‍ കൊരട്ടിയ്ക്ക് സമീപം മാമ്പ്രയില്‍ വയോധികയെ ചെറുമകന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ആഭരണം കവര്‍ന്നു. മാമ്പ്ര സ്വദേശി സാവിത്രി (70) ആണ് കൊല്ലപ്പെട്ടത് .

തട്ടിയെടുത്ത മൂന്നുപവന്റെ മാല പണയപ്പെടുത്തി നാടുവിടാന്‍ ഒരുങ്ങിയ ചെറുമകന്‍ പ്രശാന്തിനെ പൊലീസ് പിടികൂടി. ബസ് കണ്ടക്ടറാണ് പ്രശാന്ത്. ആഭരണം മാമ്പ്രയിലെ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ഇയാൾ കഞ്ചാവിന് അടിമയാണെന്ന് പൊലീസ് വെളിപ്പെടുത്തി.

Top