ഭാര്യയും കാമുകനും ചേര്‍ന്ന് കുത്തിപരുക്കേല്‍പ്പിച്ച യുവാവ് മരിച്ചു

Murder

കൊല്ലം: ഭാര്യയും കാമുകനും ചേര്‍ന്ന് കുത്തിപരുക്കേല്‍പ്പിച്ച യുവാവ് മരിച്ചു. മാനാമ്പുഴ ഏഴാംമൈല്‍ പെരുവിഞ്ച ശിവഗിരി കോളനിയില്‍ മഹാദേവ ഭവനില്‍ മഹേഷ് (39) ആണ് മരിച്ചത്. മഹേഷിന്റെ ഭാര്യയും, കാമുകനും ചേര്‍ന്ന് ഇയാളെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ മഹേഷ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാവിലെയാണ് മഹേഷ് മരിച്ചത്. സംഭവത്തില്‍ മഹേഷിന്റെ ഭാര്യ രജനി (35), കാമുകന്‍ പോരുവഴി അമ്പലത്തും ഭാഗം കോട്ടവിള കിഴക്കതില്‍ സുനില്‍ (36) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Top