കാസര്‍ഗോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചിതാഭസ്മം നിമഞ്ജനം ചെയ്തു

തിരുവനന്തപുരം: കാസര്‍ഗോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ ചിതാഭസ്മം തിരുവല്ലത്ത് നിമഞ്ജനം ചെയ്തു.

ഇവരുടെ ബന്ധുക്കളുടെയും യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സി.ആര്‍.മഹേഷ് എന്നിവരുടെയും നേതൃത്വത്തിലാണ് ആചാരവിധി പ്രകാരം ചിതാഭസ്മം നിമഞ്ജനം ചെയ്തത്.

കൃപേഷിന്റെയും ശരത് ലാലിന്റെയും ചിതാഭസ്മവും വഹിച്ചു കൊണ്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് കാസര്‍ഗോട് നിന്നും തിരുവനന്തപുരത്തേക്ക് ധീരസ്മൃതിയാത്ര നടത്തിയിരുന്നു. കെപിസിസി ആസ്ഥാനത്തും പാളയം രക്തസാക്ഷി മണ്ഡപത്തിലും ഗാന്ധിപാര്‍ക്കിലും പുഷ്പാര്‍ച്ചന നടത്തിയശേഷമായിരുന്നു തിരുവല്ലം പരശുരാമക്ഷേത്രത്തില്‍ ചിതാഭസ്മം നിമഞ്ജനം ചെയ്തത്.

Top