ഉറങ്ങിക്കിടന്ന യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍

ദുബായ്: ഉറങ്ങി കിടക്കുന്ന സഹവാസിയെ തലക്കടിച്ച് കൊന്ന 46 കാരനായ പ്രവാസിയെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടത്തി.ഇതാണ് തര്‍ക്കത്തിന് കാരണം എന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം പ്രതി തന്നെയാണ് വിവരം പൊലീസില്‍ അറിയിക്കുന്നത്. കൂടെ താമസിക്കുന്ന യുവാവ് കട്ടിലില്‍ നിന്നും വീണ് മരിച്ചുവെന്നായിരുന്നു ഇയാള്‍ പൊലീസിനെ അറിയിച്ചത്.

ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥരും ക്രൈം രംഗത്തെ വിദഗ്ധരും ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി പരിശോധിച്ചു. സംഭവം നടന്ന മുറിയിലെ തറയില്‍ മുഴുവന്‍ രക്തം ഉണ്ടായിരുന്നു.പ്രാഥമിക അന്വേഷണത്തില്‍ തന്നെ യുവാവ് കട്ടിലില്‍ നിന്ന് വീണ് മരിച്ചതല്ലെന്ന് പൊലീസിന് വ്യക്തമായി.ഇതിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Top