വരന്റെ അവിഹിത ബന്ധം കണ്ടെത്തിയ യുവതിയെ മൃഗീയമായി കൊലപ്പെടുത്തി

murder case

ലഖ്നൗ: പ്രതിശ്രുത വരന്റെ അവിഹിത ബന്ധം കണ്ടെത്തിയ യുവതിയെ വരനും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. ഇരുപത്തൊന്നുകാരിയായ സെനബ് ഖാനാണ് മൃഗീയമായി കൊല്ലപ്പെട്ടത്.

യുവതിയെ വരനും ബന്ധുക്കളും ചേര്‍ന്ന് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി ആസിഡ് ഒഴിച്ച് വനത്തില്‍ കുഴിച്ചിടുകയായിരുന്നു.

സംഭവത്തില്‍ പ്രതിശ്രുതവരന്‍ ജഹാംഗീര്‍ ഖാനെ(28) പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് വര്‍ഷം മുന്‍പാണ് ജഹാംഗീറിന്റെയും സെനബിന്റെയും വിവാഹ നിശ്ചയം നടന്നത്. അതിനുശേഷം ഉത്തരാഖണ്ഡിലെ രാം നഗറിലുള്ള യുവതിയുമായി ഇയാള്‍ക്ക് അവിഹിത ബന്ധമുണ്ടെന്നു മനസ്സിലാക്കിയ സെനബ് ബന്ധുക്കളെ വിവരം അറിയിച്ചു.

ഇതില്‍ ക്ഷുഭിതനായ ജഹാംഗീര്‍ സുഹൃത്തിന്റെ സഹായത്തോടെ സെനബിനെ തട്ടിക്കൊണ്ടുപോയി കൃഷിയിട വസതിയില്‍ വച്ച് കൊലപ്പെടുത്തുകയായിരുന്നു.

Top