യുവാവിന്റെ മരണം: കുറ്റസമ്മതവുമായി പിതാവിന്റെ മൊഴി

വയനാട്: മൂപ്പൈനാട് മാൻകുന്നിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അക്ഷയ് (24) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വയനാട് മേപ്പാടിയിലാണ് സംഭവം. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് സംശയം തോന്നിയ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് പിതാവ് കുറ്റസമ്മതം നടത്തിയത്.

അക്ഷയുടെ പിതാവ് തോണിപ്പാടം മോഹൻ മകനെ കൊലപ്പെടുത്തിയെന്ന് പൊലീസിന് സ്വമേധയാ മൊഴി നൽകുകയായിരുന്നു. മേപ്പാടി പൊലീസ് മോഹനനെ കസ്റ്റഡിയിലെടുത്തു.

 

 

 

Top