കരമന അനന്തു ഗിരീഷ് കൊലപാതകം; പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

murder

തിരുവനന്തപുരം: കരമന അനന്തു ഗിരീഷ് കൊലപാതകക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകത്തിന് ശേഷം 70 ദിവസം പിന്നിടുമ്പോഴാണ് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

മയക്കുമരുന്ന് റാക്കറ്റില്‍പ്പെട്ട 14 പ്രതികള്‍ ചേര്‍ന്നാണ് അനന്തുവിനെ തട്ടികൊണ്ടു പോയി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. ഒളിവിലായിരുന്ന സുമേഷ് ഉള്‍പ്പെടെ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായിരുന്നു.

കേസിന്റെ അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് ചൂണ്ടികാട്ടി അനന്തു ഗിരീഷിന്റെ അമ്മ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. കരമന അരശുമൂട് നിന്ന് പട്ടാപ്പകലാണ് പ്രതികള്‍ അനന്തു ഗിരീഷിനെ തട്ടികൊണ്ടുപോയത്. കരമന ദേശീയപാതയ്ക്കു സമീപമുള്ള കുറ്റിക്കാട്ടില്‍ കൊണ്ടു ചെന്നായിരുന്നു അനന്തുവിനെ കൊലപ്പെടുത്തിയത്.

Top