യുവാവിനെ സദാചാര പൊലീസ് ചമഞ്ഞ് കൊള്ളയടിച്ച സംഭവം; നാല് പേര്‍ പിടിയില്‍

arrest

തിരുവനന്തപുരം: തിരുവനന്തപുരത്തെ വര്‍ക്കല ബീച്ചിലെത്തിയ യുവാവിനെ സദാചാര പൊലീസ് ചമഞ്ഞെത്തിയ സംഘം തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ച സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു.

കൊലക്കേസ് പ്രതിയടക്കം നാല് പേരാണ് പിടിയിലായിരിക്കുന്നത്. വര്‍ക്കല ബീച്ചിലെത്തിയ യുവാവിനെ ഒരു സംഘം ബലമായി പിടിച്ച് കാറില്‍ കയറ്റി വിജനമായ പ്രദേശത്ത് കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് കാറില്‍ കൊട്ടാരക്കരയില്‍ എത്തിച്ച യുവാവില്‍ നിന്നും പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ശേഷം റോഡില്‍ ഉപേക്ഷിച്ചു.

മര്‍ദ്ദനമേറ്റ് യുവാവ് അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

Top