വട്ടപ്പാറ വിനോദ് വധക്കേസ്; ഭാര്യയുടെ കാമുകനെ പൊലീസ് പിടികൂടി

arrest

വട്ടപ്പാറ: വട്ടപ്പാറ വിനോദ് വധക്കേസില്‍ ഭാര്യയുടെ കാമുകനെ പൊലീസ് പിടികൂടി. കേസില്‍ ഭാര്യയുടെ കാമുകനായ മനോജ് എന്നയാളാണ് പിടിയിലായിരിക്കുന്നത്.

വീടിന് സമീപത്തായി വട്ടപ്പാറ കല്ലയം സ്വദേശി വിനോദിനെ കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രതിയെക്കുറിച്ചുള്ള സംശയങ്ങള്‍ വിനോദിന്റെ ബന്ധുക്കള്‍ പൊലീസിനോട് അന്നു തന്നെ പറഞ്ഞിരുന്നു. എന്നാല്‍, വിനോദിന്റെ ആറ് വയസ്സുള്ള മകന്റെ രഹസ്യമൊഴി കഴിഞ്ഞ ദിവസമാണ് പൊലീസ് രേഖപ്പെടുത്തിയത്. വീട്ടില്‍ നിന്നും ഒരാള്‍ അച്ഛനെ മര്‍ദ്ദിച്ചശേഷം ഇറങ്ങി ഓടുന്നത് കണ്ടെന്നായിരുന്നു കുട്ടിയുടെ മൊഴി.

തുടര്‍ന്ന് വിനോദിന്റെ ഭാര്യയെ കൂടുതല്‍ ചോദ്യം ചെയ്യുകയും പ്രതി കാമുകനാണെന്ന് വ്യക്തമാവുകയുമായിരുന്നു.

Top