Murder case-palakkad-middle aged man-killed

MURDER

പാലക്കാട് :പാലക്കാട് പുതുപ്പരിയാരത്തു നിന്ന് കാണാതായ മധ്യവയസ്‌കനെ വീട്ടുകാര്‍ കൊലപ്പെടുത്തി . മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ചതായാണ് സംശയം.

ഇതേതുടര്‍ന്ന് പൊലീസ് വീട്ടിലും പരിസരത്തും പരിശോധന നടത്തുകയാണ്. പുതുപ്പരിയാരം പഴയ പഞ്ചായത്ത് ഓഫീസിന് സമീപം പാറയ്ക്കല്‍ വീട്ടില്‍ മണികണ്ഠനെ ഏതാനും ദിവസങ്ങളായി കാണാതായിരുന്നു.

മണികണ്ഠനെ വീട്ടുകാര്‍ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിച്ചതായാണ് സംശയം. ടാങ്ക് പൂര്‍ണമായി തുറന്ന് മൃതദേഹം പുറത്തെടുക്കും. വീട് പോലീസിന്റെ നിരീക്ഷണത്തിലാണിപ്പോള്‍.

പാറയ്ക്കല്‍വീട്ടില്‍ വാസുവിന്റെയും ജാനകിയുടെയും മകനായ മണികണ്ഠനെ കാണാനില്ലെന്ന കാര്യം നാട്ടുകാരില്‍ ആരോ ആണ് പൊലീസില്‍ അറിയിച്ചത്.

വീട്ടിലെ മൂത്ത മകനായ ഇയാള്‍ വിവാഹമോചിതനാണ്. ഇയാള്‍ക്ക് സുരേഷ്, രാമചന്ദ്രന്‍, രാജേഷ്, രാധ എന്നീ സഹോദരങ്ങളുമുണ്ട്. ഞായറാഴ്ച ഉച്ചയോടെ പൊലീസെത്തിയപ്പോഴാണ് പരിസരവാസികള്‍ സംഭവമറിയുന്നത്. പിന്നീട് വീട്ടുവളപ്പിലേക്ക് പൊലീസ് ആരെയും കടത്തിവിട്ടതുമില്ല.

നാലഞ്ചു ദിവസങ്ങളായി മണികണ്ഠനെ ആരും കണ്ടിട്ടില്ല. മണികണ്ഠന്റെ സഹോദരന്‍ കൃഷ്ണന്‍കുട്ടിയുടെ വിവാഹമായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച. വിവാഹദിവസവും മണികണ്ഠനെ കണ്ടതായി പരിസരവാസികള്‍ ഓര്‍ക്കുന്നില്ല. കാവില്‍പ്പാട് ഓട്ടുകമ്പനി പരിസരത്തും മറ്റും ലോട്ടറിവില്‍പന നടത്തുന്ന മണികണ്ഠന്‍ സമീപ ദിവസങ്ങളില്‍ അവിടെയുമെത്തിയിരുന്നില്ല. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

Top