പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ കൊലക്കേസ് പ്രതി കഴുത്തറത്ത് ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം : പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊലക്കേസ് പ്രതി കഴുത്തറത്ത് ആത്മഹത്യക്ക് ശ്രമിച്ചു.വട്ടപ്പാറ സ്വദേശി സാജനാണ് കഴുത്തിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.ശനിയാഴ്ച വൈകുന്നേരം ആണ് സംഭവം.സാജന്‍ കൈയില്‍ കരുതിയിരുന്ന ബ്ലെയ്ഡ് കഷ്ണം ഉപയോഗിച്ച് കഴുത്ത് മുറിയ്ക്കുകയായിരുന്നു.

വട്ടപ്പാറയില്‍ വൃദ്ധയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സാജന്‍.മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന സാജന്‍ ചികിത്സയിലായിരുന്നു.ശസ്ത്രക്രിയക്ക് ശേഷം ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.സാജന്‍ അപകടനില തരണം ചെയ്‌തെന്ന് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് അറിയിച്ചു.

Top