മാനഭംഗപ്പെടുത്തിയശേഷം യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു; പൊള്ളലേറ്റ് യുവാവ് മരിച്ചു

മാള്‍ഡ: യുവതിയെ മാനഭംഗപ്പെടുത്തിയതിന് ശേഷം തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അതേ തീയില്‍ പൊള്ളലേറ്റു മരിച്ചു. തീപടരുന്നതിനിടെ യുവതി യുവാവിനെ കടന്നു പിടിച്ചതോടെയാണ് രക്ഷപ്പെടാന്‍ കഴിയാതെ ഇയാള്‍ അഗ്‌നിക്കിരയായത്. മുഖത്തും കൈയ്യിലും പൊള്ളലേറ്റ യുവതി ഇപ്പോള്‍ ചികിത്സയിലാണ്.

ഭര്‍ത്താവു മരിച്ചശേഷം രണ്ടു പെണ്‍മക്കളുമായി കഴിഞ്ഞിരുന്ന യുവതിയെ മുപ്പത്തിയഞ്ചുകാരന്‍ നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നു. തിങ്കളാഴ്ച വൈകിട്ട് യുവതി വീട്ടില്‍ ഒറ്റയ്ക്കുള്ളപ്പോള്‍ അതിക്രമിച്ചു കയറിയ യുവാവ് ഇവരെ മാനഭംഗപ്പെടുത്തിയശേഷം തീവയ്ക്കുകയായിരുന്നു.

എന്നാല്‍ യുവതി ഇയാളെ കടന്നുപിടിച്ചതോടെ യുവാവിന്റെ വസ്ത്രങ്ങളിലും തീപടര്‍ന്നു. ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്നു സമീപവാസികള്‍ ഓടിയെത്തി ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Top