പെണ്‍വാണിഭ സംഘത്തിനെതിരെ പ്രതികരിച്ച വൃദ്ധനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

Attack

മാള്‍ഡ: പെണ്‍വാണിഭ സംഘത്തിനെതിരെ പ്രതികരിച്ചയാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ പബ്‌നാപാരയിലെ പെണ്‍വാണിഭ സംഘത്തിനെതിരെ പ്രതിഷേധം അറിയിച്ച് സമരം ചെയ്തതിനാണ് എഴുപത്തൊന്നുകാരനായ വൃദ്ധനെ അടിച്ച് കൊന്നത്. ദുഖു ഹൈദര്‍ എന്നയാളാണ് മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത്. കമ്പിയും ഇഷ്ടികയും ഉപയോഗിച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശ്യാം ഹൈദര്‍ എന്നയാളും ഭാര്യ ചന്ദനയും സുഹൃത്തും കൂടി പെണ്‍വാണിഭ കേന്ദ്രം നടത്തുന്നതായി മനസിലാക്കിയ ദുഖു ഇവര്‍ക്കെതിരെ സമരം ചെയ്യുകയായിരുന്നു. നാട്ടുകാരും ഇവിടെ പെണ്‍വാണിഭം നടക്കുന്നതായി ദുഖുവിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് സംഘാംഗങ്ങള്‍ ചേര്‍ന്ന് ദുഖുവിനെ മര്‍ദ്ദിച്ചവശനാക്കുകയായിരുന്നു.

Top