ഓട്ടോഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമം; ബിജെപി നേതാവ് അറസ്റ്റില്‍

ഇന്‍ഡോര്‍: ഓട്ടോറിക്ഷാ ഡ്രൈവറെ വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. കമല്‍ ശുക്ല എന്നയാളാണ് അറസ്റ്റിലായത്.വെടിവയ്ക്കാന്‍ ഉപയോഗിച്ച പിസ്റ്റള്‍ പൊലീസ് കണ്ടെടുത്തു.മധ്യപ്രദേശിലെ ഇന്‍ഡോര്‍ 1 ല്‍ നിന്നുള്ള ബിജെപി എംഎല്‍എ സഞ്ജയ് ശുക്ലയുടെ അടുത്ത ബന്ധുവാണ് കമല്‍ ശുക്ല.

ശനിയാഴ്ച വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് ഓട്ടോ ഡ്രൈവറായ സലിം ഖാന് നേരെ ഇയാള്‍ വെടിയുതിര്‍ത്തത്. ഓട്ടോ ഡ്രൈവര്‍ കത്തി ഉപയോഗിച്ച് കമല്‍ ശുക്ലയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും അപ്പോഴാണ് വെടിയുതിര്‍ത്തതെന്നുമാണ് ബിജെപി സംസ്ഥാന വക്താവ് ഉമേഷ് ശര്‍മ്മ പറഞ്ഞത്. എന്നാല്‍ ശുക്ല മുതിര്‍ന്ന ബിജെപി നേതാവാണെങ്കിലും അക്രമ സംഭവത്തെ അനുകൂലിച്ച് ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top