കോഴിക്കോട് രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. . .

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ചു.

കുറ്റിക്കാട്ടൂര്‍ സ്വദേശികളായ പ്രണവ്, സുധീഷ് എന്നിവരെയാണ് ഇരുചക്ര വാഹനത്തിലെത്തിയ സംഘം വെട്ടി പരിക്കേല്‍പ്പിച്ചത്. മുഖം മൂടി ധരിച്ചായിരുന്നു അക്രമികള്‍ എത്തിയത്.

ആക്രണണത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രണവിനെയും സുധീഷിനെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

Top