പീഡനശ്രമം ചെറുത്ത യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി

ചണ്ഡി​ഗഢ്: ഹരിയാനയിൽ പീഡനശ്രമം ചെറുത്ത യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി. 9 വയസ്സുകാരനായ മകനോപ്പം യാത്ര ചെയ്ത യുവതിയാണ് കൊല്ലപ്പെട്ടത്. റോതകിൽ നിന്നും ഫത്തേബാദിലേക്കുള്ള യാത്രയ്ക്കിടെയാണ് ദാരുണമായ സംഭവം നടന്നത്.

തന്റെ അമ്മയെ ഏതാനും പേർ ചേർന്ന് ട്രെയിനിൽ നിന്നും തള്ളിയിടുകയായിരുന്നു എന്ന് മകനാണ് പൊലീസിനെ അറിയിച്ചത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ട്രെയിനിൽ നിന്ന് ചാടി പരിക്കേറ്റ പ്രതി സന്ദീപിനെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചു. അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും ഫത്തേ ബാദ് പൊലീസ് മേധാവി അസ്താന മോദി വ്യക്തമാക്കി.

Top