രാജ്യതലസ്ഥാനത്ത് പട്ടാപകല്‍ ഇരട്ടക്കൊലപാതകം ; എട്ട് പേര്‍ അറസ്റ്റില്‍

death

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പട്ടാപകല്‍ ഇരട്ടക്കൊലപാതകം. നിസാര സംഭവത്തിന്റെ പേരില്‍ ഉണ്ടായ വാക്കേറ്റത്തെത്തുടര്‍ന്നാണ് ഒരു സംഘം യുവാക്കള്‍ തമ്മിലടിച്ചത്. തനിഷ് ക്വത്ര(23), പവന്‍ (21)എന്നിവരാണ് കൊല്ലപ്പെട്ടത്.

വംശീയാധിഷേപം നടത്തിയെന്നാരോപിച്ചാണ് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായത്. തനീഷിനെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ചെല്ലവെയാണ് പവന് പരിക്കേറ്റത്. ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തനീഷ് സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടിരുന്നുവെന്നാണ് വിവരം.

പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ എട്ട് പേരെയും വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Top