യുപിയില്‍ ദളിത് യുവാവിനെ തീ കൊളുത്തി കൊലപ്പെടുത്തി; മൂന്നു പേര്‍ അറസ്റ്റില്‍

arrest

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഉയര്‍ന്ന ജാതിയിലുള്ള പെണ്‍കുട്ടിയെ പ്രണയിച്ച ദളിത് യുവാവിനെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച ശേഷം തീ കൊളുത്തി കൊലപ്പെടുത്തി. യുപിയിലെ ഹര്‍ദോയി ജില്ലയിലാണ് സംഭവം നടന്നത്.

അഭിഷേക് എന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്. അഭിഷേകിന്റെ മരണ വാര്‍ത്തയറിഞ്ഞ് അമ്മ റംബേട്ടി ഹൃദയാഘാതം വന്ന് മരണപ്പെട്ടു.

ഉയര്‍ന്ന ജാതിയില്‍പെട്ട 19കാരിയെ യുവാവ് പ്രണയിച്ചതാണ് കൊലപാതകത്തിന് കാരണം. ആറ് വര്‍ഷമായി ഇരുവരും പ്രണയത്തിലാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രണയിച്ച പെണ്‍ക്കുട്ടി ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Top