കണ്ണൂരില്‍ എ.ബി.വി.പി.പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

arrest

പേരാവൂര്‍: കണ്ണൂരില്‍ എ.ബി.വി.പി പ്രവര്‍ത്തകനായിരുന്ന ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. എസ്.ഡി.പി.ഐ.പ്രവര്‍ത്തകനായ കൂത്തുപറമ്പ് നീര്‍വേലിയിലെ ഹസീന മന്‍സില്‍ എം.എന്‍.ഫൈസലിനെയാണ്(24)അറസ്റ്റ് ചെയ്തത്.

മാലൂരിനു സമീപം ശിവപുരത്തു നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസില്‍ അഞ്ചാം പ്രതിയാണ് ഫൈസല്‍. സംഭവ ദിവസം കാക്കയങ്ങാട് ഐ.ടി.ഐയില്‍ നിന്ന് ശ്യാമപ്രസാദ് വീട്ടിലേക്ക് പുറപ്പെട്ടതിന്റെ വിവരം ഫോണില്‍ മറ്റു പ്രതികള്‍ക്ക് നല്‍കിയത് ഫൈസലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലും ഇയാള്‍ പങ്കാളിയാണെന്ന് പൊലീസ് പറഞ്ഞു.

ഫൈസല്‍ ഉപയോഗിച്ച ബൈക്ക്, മൊബൈല്‍ ഫോണ്‍, സിം കാര്‍ഡ് എന്നിവയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.. കൃത്യം നടന്ന ശേഷം ഒളിവില്‍ പോയ ഫൈസല്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് പിടിയിലായിരിക്കുന്നത്. കേസിലെ മറ്റു പ്രതികളായ മുഴക്കുന്ന് പാറക്കണ്ടത്തെ പുത്തന്‍ വീട്ടില്‍ മുഹമ്മദ്(35),മിനിക്കോല്‍ വീട്ടില്‍ സലീം(26),നീര്‍വേലി സമീറ മന്‍സിലില്‍ സമീര്‍(25),കീഴല്ലൂര്‍ പാലയോടിലെ മുഹമ്മദ് ഷാഹിം(39)എന്നിവരെ സംഭവ ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Top