ഷമേജ് കൊല്ലപ്പെട്ട കേസ്; മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

arrest

കണ്ണൂര്‍: മാഹിയില്‍ ബിജെപി ബൂത്ത് പ്രസിഡന്റ് ഷമേജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ അറസ്റ്റില്‍. മൂന്ന് സിപിഐഎം പ്രവര്‍ത്തകരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. വടകരയിലെ ലോഡ്ജില്‍ വെച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്.

ഷമേജിനെ കൊലപ്പെടുത്തിയ ദിവസം തന്നെ പള്ളൂരില്‍ സിപിഐഎം പ്രവര്‍ത്തകന്‍ കണ്ണിപ്പൊയില്‍ ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ നാലു ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷമേജ് വധക്കേസില്‍ അറസ്റ്റ് വൈകുന്നത് സിപിഐഎമ്മിന്റെ രാഷ്ട്രീയ ഇടപെടല്‍ മൂലമാണെന്ന ആരോപണവുമായി ബിജെപി നേരത്തെ രംഗത്തെത്തിയിരുന്നു.

Top