അണ്ണാ ഡിഎംകെ സഖ്യം ഉറപ്പിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു

ചെന്നൈ : തമിഴ്‌നാട്ടില്‍ ബിജെപി-അണ്ണാ ഡിഎംകെ സഖ്യത്തിന് വഴിതെളിയുന്നു. ഇതു സംബന്ധിച്ച സഖ്യപ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് അണ്ണാ ഡിഎംകെ കോര്‍കമ്മിറ്റി നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു അറിയിച്ചു.

പിഎംകെ, ഡിഎംഡികെ പാര്‍ട്ടികളുടെ സീറ്റുകള്‍ സംബന്ധിച്ചും അന്തിമ ധാരണയിലെത്തി.

കോയമ്പത്തൂര്‍, കന്യാകുമാരി, തെങ്കാശി, ശിവഗംഗ, പേരാമ്പല്ലൂര്‍, സൗത്ത് ചെന്നൈ ഉള്‍പ്പടെ എട്ട് സീറ്റുകളില്‍ ബിജെപി മത്സരിക്കും. ധര്‍മ്മപുരി ഉള്‍പ്പടെ നാല് സീറ്റുകള്‍ പിഎംകെയ്ക്കും സെന്‍ഡ്രല്‍ ചെന്നൈ,കടലൂര്‍ ഉള്‍പ്പടെ മൂന്ന് മണ്ഡലങ്ങള്‍ ഡിഎംഡികെയ്ക്കും നല്‍കും.

പിഎംകെ നേതാവ് അന്‍പുമണി രാംദോസ്,ഡിഎംഡികെയുടെ വിജയകാന്ത് എന്നിവരുമായുള്ള അവസാന വട്ട ചര്‍ച്ചകള്‍ക്കായി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ചൊവ്വാഴ്ച്ച ചെന്നൈയില്‍ എത്തുന്നുണ്ട്.

Top