ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ മുരളി വിജയിക്ക് പരിക്ക്, ശിഖര്‍ ധവാന്‍ ടീമില്‍

shikhar dawan

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓപ്പണര്‍ മുരളി വിജയിക്ക് ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമാകും.

പരിക്കുമൂലം വിശ്രമത്തിലുള്ള വിജയിക്ക് പകരമായി ശിഖര്‍ ധവാന്‍ ടീമില്‍ തിരിച്ചെത്തി.

ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് മുരളി വിജയിക്ക് പരിക്കേറ്റത്. തുടര്‍ന്ന് ശസ്ത്രക്രിയയക്കു വിധേയനായെങ്കിലും വേദന കുറവില്ലാത്തതിനാല്‍ താരത്തിനു വിശ്രമം അനുവദിക്കുകയായിരുന്നു. 2016-ലെ ന്യുസിലന്‍ഡിനെതിരെയുള്ള മത്സരത്തിനു ശേഷം ഇതാദ്യമായാണ് ശിഖര്‍ ധവാന്‍ ഇന്ത്യക്കുവേണ്ടി ടെസ്റ്റ് മത്സരത്തിനിറങ്ങുന്നത്. പരമ്പരയിലെ മോശം ഫോമിനെ തുടര്‍ന്നാണ് ധവാന്‍ ടീമിന് പുറത്തായത്.

മൂന്നു ടെസ്റ്റ് മത്സരങ്ങളും അഞ്ച് ഏകദിന മത്സരങ്ങളും ഒരു ട്വന്റി-20 മത്സരവും അടങ്ങുന്ന പരന്പര ഈ മാസം 26ന് ആരംഭിക്കും.

Top