താക്കോല്‍ സ്ഥാനങ്ങളില്‍ സ്ത്രീകളെ നിയമിക്കാത്ത ‘ആണുങ്ങളുടെ അമ്മ’; മുരളി തുമ്മാരുകുടി

murali

താരസംഘടനയായ അമ്മയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ സ്ത്രീകളെ നിയമിക്കാത്തതില്‍ പ്രതികരണമറിയിച്ച് ഐക്യരാഷ്ട്ര സംഘടന പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണമറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ആണുങ്ങളുടെ ‘അമ്മ…

“കൊച്ചി∙ താരസംഘടയായ ‘അമ്മ’യുടെ പ്രസിഡന്റ് ഇനി മോഹൻ ലാൽ. ഇന്നസന്റ് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് മോഹൻ ലാൽ ഇനി ‘അമ്മ’യെ നയിക്കുക. സെക്രട്ടറിയായിരുന്ന ഇടവേള ബാബു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുയർന്നു. ഗണേഷ് കുമാറും മുകേഷുമാണ് വൈസ് പ്രസിഡന്റുമാർ. സെക്രട്ടറിയായി സിദ്ദീഖിനെയും ട്രഷററായി ജഗദീഷിനെയും തിരഞ്ഞെടുത്തു. വാർഷിക ജനറൽ ബോഡി യോഗത്തിലാണു യോഗത്തിലാണു തീരുമാനം.”

മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയുടെ ജനറൽ ബോഡിയുടെ റിപ്പോർട്ട് ആണ്. കണ്ടിടത്തോളം താക്കോൽ സ്ഥാനങ്ങളിൽ ഒന്നും സ്ത്രീകൾ ഇല്ല. കോളേജ് യൂണിയൻ ഉൾപ്പടെ ഉള്ള പല പ്രസ്ഥാനങ്ങളിലും കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ പേരിനെങ്കിലും വൈസ് പ്രസിഡണ്ട് എന്ന സ്ഥാനം സ്ത്രീകൾക്കായി ഒഴിച്ചിടാറുണ്ടായിരുന്നു.ഇവിടെ അതുപോലും ഇല്ല. ഈ വാർത്ത ശരിയാണെങ്കിൽ ഏത് നൂറ്റാണ്ടിലേക്കാണ് നമ്മുടെ സംഘടനകൾ വളരുന്നത് ?

#NOT21stCentury.

‘കണ്ടിടത്തോളം താക്കോല്‍ സ്ഥാനങ്ങളില്‍ ഒന്നും സ്ത്രീകള്‍ ഇല്ല. കോളേജ് യൂണിയന്‍ ഉള്‍പ്പടെ ഉള്ള പല പ്രസ്ഥാനങ്ങളിലും കഴിഞ്ഞ നൂറ്റാണ്ടില്‍ തന്നെ പേരിനെങ്കിലും വൈസ് പ്രസിഡണ്ട് എന്ന സ്ഥാനം സ്ത്രീകള്‍ക്കായി ഒഴിച്ചിടാറുണ്ടായിരുന്നു. ഇവിടെ അതുപോലും ഇല്ല’- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Top