മുരളീ മനോഹര്‍ ജോഷിക്കായി വാരണാസി സീറ്റ് വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്സ്

ന്യൂഡല്‍ഹി: ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷിക്ക് കോണ്‍ഗ്രസ് സീറ്റ് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. വാരണാസിയിലെ ലോക്സഭാ സീറ്റ് മുതിര്‍ന്ന ബിജെപി നേതാവിനായി കോണ്‍ഗ്രസ്സ് വാഗ്ദാനം ചെയ്തതായാണ് സൂചന. കാണ്‍പൂരിലെ സിറ്റിങ് എംപിയാണ് മുരളീ മനോഹര്‍ ജോഷി. സ്വന്തം മണ്ഡലമായ വാരണാസി മോദിക്ക് മത്സരിക്കാന്‍ വിട്ടുനല്‍കിയാണ് 2014ല്‍ മുരളീ മനോഹര്‍ ജോഷി കാണ്‍പുരില്‍ മത്സരിച്ചത്.

എന്നാല്‍ മോദി സര്‍ക്കാര്‍ ജോഷിക്ക് ഒരു പദവിയും നല്‍കിയിരുന്നില്ല. മാത്രമല്ല, ഇത്തവണ അദ്ദേഹത്തെ മത്സരത്തില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു. ഇതിലുള്ള അതൃപ്തിയാണ് കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തുന്നതിലേയ്ക്ക് മനോഹര്‍ ജോഷിയെ നയിച്ചതെന്നാണ് സൂചന. എന്നാല്‍ വാരാണസി മണ്ഡലത്തില്‍ മത്സരിക്കാന്‍ ജോഷിയ്ക്ക് താല്‍പര്യക്കുറവുണ്ടെന്നും മറ്റൊരു മണ്ഡലമാണ് അദ്ദേഹം പ്രതീക്ഷിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്.

Top