സിനിമകൾക്ക് നേരെ പടനീക്കം നടത്തുക എന്നത് തികച്ചും നിരാശാജനകമാണ് ; മുരളി ഗോപി

Murali gopy

പുതിയ വിവാദങ്ങളിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്ന നടി പാർവതിയെയും അവരുടെ പുതിയ ചിത്രം മൈ സ്റ്റോറിയെയും പിന്തുണച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി രംഗത്ത്. ഒരു അഭിപ്രായം (അത് തെറ്റോ ശരിയോ ആയിക്കൊള്ളട്ടെ!) പറഞ്ഞതിന്റെ പേരിൽ അവർ പങ്കുകൊള്ളുന്ന സിനിമകൾക്ക് നേരെ പടനീക്കം നടത്തുക എന്നത് തികച്ചും നിരാശാജനകമാണ് എന്നും മുരളി ഗോപി പറയുന്നു.

കസബ വിഷയത്തിൽ പാർവതി നടത്തിയ അഭിപ്രായപ്രകടനമാണ് ഈ വിവാദങ്ങൾക്ക് എല്ലാം തുടക്കമിട്ടത്. പൃഥ്വിരാജും പാർവതിയും പ്രധാന വേഷങ്ങളിലെത്തുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിലെ ഒരു ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഈ ഗാനത്തിന് പർവതിയോടുള്ള പ്രതിഷേധ സൂചകമായി ഡിസ് ലൈക്കുകളാണ് പ്രേക്ഷകർ നൽകിയത്.

മുരളി ഗോപിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം . . .

മുരളി ഗോപിയുടെ കുറിപ്പ് വായിക്കാം–മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളാണ് പാർവ്വതി. അവർ ഒരു അഭിപ്രായം (അത് തെറ്റോ ശരിയോ ആയിക്കൊള്ളട്ടെ!) പറഞ്ഞതിന്റെ പേരിൽ അവർ പങ്കുകൊള്ളുന്ന സിനിമകൾക്ക് നേരെ പടനീക്കം നടത്തുക എന്നത് തികച്ചും നിരാശാജനകമാണ്.

ഒരുപാട് പേരുടെ പ്രയത്നമാണ് ഒരു സിനിമ. അഭിപ്രായങ്ങളെ അഭിപ്രായങ്ങൾ കൊണ്ടോ മൗനം കൊണ്ടോ നേരിടാം. അസഭ്യം കൊണ്ടും ആയുധം കൊണ്ടും നേരിട്ടാൽ… ഓർമ്മയാകുന്നത് ഔചിത്യവും മര്യാദയും ആയിരിക്കും.

Top