താക്കോലിലൂടെ മുരളീഗോപിയും ഇന്ദ്രജിത്തും ഒരുമിക്കാന്‍ ഒരുങ്ങുന്നു

murali and indrajith

കിരണ്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം താക്കോലില്‍ മുരളീഗോപിയും ഇന്ദ്രജിത്തും പ്രധാന വേഷങ്ങളിലെത്തുന്നു. നര്‍മ്മത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ വ്യത്യസ്ത തരം ആഖ്യാനരീതികളും കടന്നു വരുന്നതായാണ് സംവിധായകന്‍ പറയുന്നത്.

മുരളീ ഗോപിയും, ഇന്ദ്രജിത്തും ചിത്രത്തിനായി ഒന്നിക്കുമ്പോള്‍ ഏറെ ഗുണം ചെയ്യുമെന്നും, ഇരുവര്‍ക്കും ഏറെ ഇണങ്ങുന്ന കഥാപാത്രങ്ങളാണ് ഇതെന്നും കിരണ്‍ പ്രഭാകര്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഇതിനു മുന്‍പ് ടിയാനിലാണ് മുരളി ഗോപിയും ഇന്ദ്രജിത്തും ഒരുമിച്ചത്. റസൂല്‍ പൂക്കൂട്ടിയാണ് താക്കോലിന്റെ ശബ്ദവിന്യാസം ഒരുക്കുന്നത്. എം ജയചന്ദ്രന്റേതാണ് സംഗീതം. ഷാജി കൈലാസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top