ജാമിയ മിലിയ വിദ്യാര്‍ത്ഥി അയ്ഷ റെന്ന വിയത്തില്‍ പ്രതികരിച്ച് നടന്‍ മുരളി ഗോപി

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധ പരിപാടിയില്‍ സംസാരിച്ച ജാമിയ മിലിയ വിദ്യാര്‍ത്ഥി അയ്ഷ റെന്നയെ തടഞ്ഞ സിപിഎം പ്രവര്‍ത്തകരുടെ നടപടിക്കെതിരെ പ്രതികരണവുമായി നടന്‍ മുരളി ഗോപി. ‘ഇതുതന്നെയാണ് അസഹിഷ്ണുതയെന്നും അസഹിഷ്ണുതകൊണ്ട് അസഹിഷ്ണുതയെ എതിര്‍ക്കുക അസാധ്യമാണെന്നുമാണ്’ മുരളി ഗോപി തന്റെ ഫെയ്‌സ് ബുക്കില്‍ കുറിച്ചത്.

മുരളി ഗോപിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

‘അയ്ഷ റെന്ന രണ്ട് അഭിപ്രായങ്ങള്‍ പറയുന്നു. ഒരു അഭിപ്രായം തങ്ങള്‍ക്ക് ആവശ്യമുള്ള അഭിപ്രായം ആയതുകൊണ്ടും തങ്ങളുടെ എതിരാളികള്‍ക്ക് ദോഷം ആയതുകൊണ്ടും അത് പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കപ്പെടുന്നു. രണ്ടാമത്തെ അഭിപ്രായം നേരെ തിരിച്ചാകയാല്‍ അത് സ്വന്തം വീട്ടില്‍ ചെന്നിരുന്ന് പറഞ്ഞാല്‍ മതി എന്ന് പറഞ്ഞു ബഹളം വയ്ക്കുന്നു. ഇത് തന്നെയാണ് അസഹിഷ്ണുത. അസഹിഷ്ണുതകൊണ്ട് അസഹിഷ്ണുതയെ എതിര്‍ക്കുക അനുകരണീയമല്ല എന്ന് മാത്രമല്ല അസാധ്യവും ആണ്.’

https://www.facebook.com/murali.gopy/posts/2551400021770791

Top