ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് ഏതൊരു കലാകാരന്റെയും മൗലിക അവകാശമാണെന്ന് മുരളി ഗോപി

കൊച്ചി : ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിലെ ഏതൊരു കലാകാരന്റെയും മൗലിക അവകാശമാണെന്ന് നടന്‍ മുരളി ഗോപി.

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചതിനെതിരായ ബി.ജെ.പി നിലപാടിനെതിരെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം.

ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നവര്‍ക്ക് പ്രത്യേകിച്ച് ഒരു നിറം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ചുവപ്പണിഞ്ഞും കാവിയണിഞ്ഞും പച്ചയണിഞ്ഞും ഒക്കെ ഇവര്‍ എത്തും, സൗകര്യവും അവസരവും അനുസരിച്ച്. ഇക്കൂട്ടര്‍ക്ക് പൊതുവായി ഒരു പേര് നല്‍കാമെങ്കില്‍ ആ പേരാണ് ‘ഫാസിസ്റ്റ്’.

ഇവര്‍ നടത്തുന്ന വിധ്വംസക പ്രവര്‍ത്തനമാണ് ‘ഫാസിസം’. അത് മേല്‍പ്പറഞ്ഞ ഒരു നിറത്തിന്റെയും കുത്തകയല്ലെന്നും മുരളി ഗോപി തുറന്നടിച്ചു.

അറ്റ്‌ലി സംവിധാനം ചെയ്ത വിജയ് ചിത്രം മെര്‍സലില്‍ ജി.എസ്.ടിയേയും ഡിജിറ്റല്‍ ഇന്ത്യയേയും വിമര്‍ശിക്കുന്നുണ്ട്.

ബി.ജെ.പി ഭരിക്കുന്ന യു.പിയിലെ ഗൊരഖ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവവും സിനിമയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്.

Top