murali gopi statement

സെന്‍സര്‍ ബോര്‍ഡ് സദാചാര പൊലീസുകാരുടെ ഓഫീസാണെന്നും സെന്‍സര്‍ ബോര്‍ഡിന് പകരം സര്‍ട്ടിഫയിംഗ് ബോഡിയാണ് വേണ്ടതെന്ന് മുരളി ഗോപി പറയുന്നു.

സെന്‍സര്‍ ഷിപ്പ് ജനാധിപത്യവിരുദ്ധമാണ്. കലയെ കഴുത്തുഞെരിച്ചുകൊല്ലുന്ന പരിപാടിയാണ് ഇവിടെ നടക്കുന്നത്. പ്രമുഖ മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് സെന്‍സര്‍ ബോര്‍ഡ് വിവാദത്തെക്കുറിച്ച് താരത്തിന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ബോര്‍ഡ് അംഗങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതിനെല്ലാം കത്രിക വയ്ക്കുന്നത് അഭികാമ്യമല്ല. സര്‍ക്കാരും പലതരത്തില്‍ ഇടപെടല്‍ നടത്തുന്നുണ്ട്. ബൈക്ക് ഓടിക്കുന്ന സീനില്‍ എല്ലാം ഹെല്‍മറ്റ് വയ്ക്കണമെന്ന് നിയമം വന്നിരുന്നു.

ഹെല്‍മറ്റ് പ്രചാരത്തില്‍ ഇല്ലാത്ത കാലത്തും ആളുകള്‍ ബൈക്കോടിച്ചിരുന്നു. ഈ കാലത്തുള്ള കഥ സിനിമയാക്കുമ്പോള്‍ എന്ത് ചെയ്യണമെന്നും മുരളി ഗോപി ചോദിക്കുന്നു.

ഹൈദരാബാദില്‍ ടിയാന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് മുരളി ഗോപി. മുരളിയെ കൂടാതെ പൃഥ്വിരാജും ഇന്ദ്രജിത്തും കേന്ദ്രകഥാപാത്രങ്ങളാണ്.

ജിയെന്‍ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ സംവിധാനം. രതീഷ് അമ്പാട്ട് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന കമ്മാരസംഭവം എന്ന സിനിമയുടെ തിരക്കഥയും മുരളിയുടേതാണ്.

Top